രണ്ടത്താണിയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം

രണ്ടത്താണിയില്‍ വസ്ത്ര വ്യാപാര സ്ഥാപനം കത്തി നശിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. മലേഷ്യന്‍ ടെക്‌സ്റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. രണ്ടത്താണി സ്വദേശിയായ മുര്‍ക്കത്ത് സലീമാണ് സ്ഥാപനത്തിന്‍റെ ഉടമ.

തിരൂരില്‍ നിന്നും രണ്ട് അഗ്‌നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. കടയുടെ ഭിത്തി തുരന്ന നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.

അതിനാല്‍ കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണോയെന്നും സംശയിക്കുന്നുണ്ട്. ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന വസ്ത്രസ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ കാടാന്തപുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*