പശുക്കളെ പറ്റി പഠിക്കാന്‍ കോഴ്‌സുമായി കേന്ദ്രം..!!

പശുക്കളെക്കുറിച്ച് പഠിക്കാന്‍ കോഴ്‌സുമായി കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള കാമധേനു മിഷന്‍. പശുവിന്‍റെ ആത്മീയ വശങ്ങള്‍, സാമൂഹിക പ്രസക്തി, പശുവളര്‍ത്തലിന്‍റെ സാമ്പത്തിക വശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അഞ്ച് വിഭാഗങ്ങളിലായായി എണ്‍പത് ക്ലാസുകള്‍ നല്‍കാനാണ് കാമധേനു മിഷന്‍ ലക്ഷ്യമിടുന്നത്.

പശു കേന്ദ്രീകൃത സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ തുടങ്ങുന്നതിനുള്ള പരിശീലന കോഴ്‌സിനാണ് കാമധേനു മിഷന്‍ ഒരുങ്ങുന്നത്. സ്വയം ഭരണ സ്ഥാപനമായ സംരഭകത്വ വികസന ഇന്‍സ്റ്റിട്ട്യൂട്ടുമായി [ഇ.ഡി.ഐ.ഐ.] ചേര്‍ന്നാണ് കോഴ്‌സ് തുടങ്ങുന്നത്.

പശു കേന്ദ്രീകൃത വ്യവസായത്തിന് വലിയ സാധ്യതകളാണുള്ളത്. എന്നാല്‍ എന്നാല്‍ ഈ സാധ്യതകളെ പറ്റി സംരഭകര്‍ക്ക് കാര്യമായ അറിവില്ല. ഇതേപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ ഇവരില്‍ എത്തിക്കാന്‍ വേണ്ടിയാണ് കോഴ്‌സ് എന്ന് കാമധേനു കമ്മീഷന്‍ ചെയര്‍മാന്‍ വല്ലഭ് കട്ടാരിയ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*