പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ജവാന് വീരമൃത്യു

അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ജവാന് വീര മൃത്യു. ജമ്മു കശ്മീരിലെ മെന്‍ഡാന്‍ സബ് ഡിവിഷനിലെ കെജി സെക്ടറിലാണ് വെടിവെപ്പ് ഉണ്ടായത്. സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്‌സൈന്യം വെടിയുതിര്‍ത്തത്.

പാകിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്. കൂടതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഈ വര്‍ഷം ഒക്ടോബര്‍ 10 വരെയുള്ള കാലയളവില്‍ 2,317-ല്‍ വെടി നിര്‍ത്തല്‍ ലംഘനങ്ങളാണ് പാകിസ്ഥാന്‍ നടത്തിയത്.

കഴിഞ്ഞ ഒക്ടോബര്‍ 20 ന് കുപ് വാര ജില്ലയിലെ തങ്ദാര്‍ സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം അതിര്‍ത്തിയിലും ഉള്‍പ്രദേശങ്ങളിലുമായി സുരക്ഷ സേന നടത്തിയ വിവിധ ഓപ്പറേഷനുകളില്‍ 147 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*