നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പടികൂടി..!!

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് തോക്കുകള്‍ പടികൂടി. ദുബായിയില്‍ നിന്ന് എത്തിയ പാലക്കാട് സ്വദേശിയില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച തോക്കുകള്‍ കണ്ടെത്തിയത്.

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ആറ് തോക്കുകളാണ് പിടികൂടിയത്. തോക്കുകള്‍ പല ഭാഗങ്ങളായി വേര്‍പെടുത്തി ബാഗേജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ തോക്കുകള്‍ റൈഫിള്‍ ക്ലബ്ബിലേക്ക് എത്തിക്കാനായി കൊണ്ടുവന്നതാണ് എന്നാണ് ഇയാള്‍ നല്‍കിയ വിശദീകരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*