നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പകല്‍സമയ സര്‍വീസ് റദ്ദാക്കി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപ്പണി തുടങ്ങിയതിനാല്‍ പകല്‍സമയ സര്‍വീസ് നിര്‍‌ത്തി. 2020 മാര്‍ച്ച് 28 വരെ പകല്‍ സമയത്തെ വിമാന സര്‍വീസ് റദ്ദാക്കിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ 24 മണിക്കൂർ പ്രവർത്തന സമയം 16 മണിക്കൂർ ആയി കുറഞ്ഞു.

റണ്‍വെയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള അറ്റകുറ്റപ്പണികള്‍ക്കായാണ് സമയം പുനക്രമീകരിച്ചത്. വിമാനത്താവളത്തില്‍ രാവിലത്തെയും വൈകിട്ടത്തെയും തിരക്ക് കൂടിയതോടെ ചെക്ക് ഇന്‍ സമയം വര്‍ധിപ്പിച്ചു. രാവിലെ പത്തിന് അടച്ച റണ്‍വേ വൈകിട്ട് ആറിനെ തുറക്കൂ.

മിക്ക സർവീസുകളും വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചു. ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുമ്പു തന്നെ ചെക്ക്-ഇൻ നടത്താം. രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ചെക്ക് ഇന്‍ ചെയ്യാം. 150 കോടി രൂപയാണ് റൺവെ നവീകരണ പ്രവർത്തനങ്ങൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*