എം.എം മണിയെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബെല്‍റാം

ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്കുനേരെ ഇന്ന് മുളക് സ്പ്രേ പ്രയോഗിച്ച വിഷയത്തില്‍ പ്രതികരിച്ച്, മുളക് സ്പ്രേ കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്നെന്ന് ഫേസ്ബുക്ക് പോസറ്റിട്ട മന്ത്രി എം.എം മണിയെ വിമര്‍ശിച്ച് യു.ഡി.എഫ് എം.എല്‍.എ .വി.ടി ബെല്‍റാം.

ഇതിനെ വിമര്‍ശിച്ചാണ് ബെല്‍റാം രംഗത്തെത്തിയിരിക്കുന്നത്. ‘സ്ത്രീ തെരുവില്‍ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്‍റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോള്‍ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സര്‍ക്കാരിന്‍റെ സ്ത്രീശാക്തീകരണ ‘നാവോ’ത്ഥാനത്തിന്‍റെ  ലേറ്റസ്റ്റ് അവസ്ഥ!’, ബെല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

സംഘപരിവാര്‍, ജനം നാടകം തൃപ്തി 2019 എന്ത് നല്ല തിരക്കഥ. കണ്ണിനും മനസിനും കുളിര്‍മ ലഭിച്ച എന്ത് നല്ല മുളക് സ്പ്രേ എന്നായിരുന്നു മണിയുടെ പ്രതികരണം. പതഞ്ചലിയുടെ മുളകുപൊടി ബെസ്റ്റാണെന്നും മറ്റൊരു പോസ്റ്റില്‍ മന്ത്രി കുറിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*