മൈസൂര്‍ ബിഷപ്പ് വില്യമിന് ഭാര്യയും മക്കളും,അനേക യുവതികളും; 37 ഇടവക വൈദികര്‍ രംഗത്ത്

ഫ്രാങ്കോ ബിഷപ്പ് കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസ് വിചാരണ അടുത്തു വരുന്നതിനിടെ മൈസൂർ  ബിഷപ് കെ.എ വില്യമിനെതിരെ 37 ഇടവക വൈദികര്‍ രംഗത്ത് എത്തിയിരിക്കയാണ്. ബിഷപിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തയച്ചു.

ബിഷപ് വിവാഹിതനാണെന്നും കുട്ടികളുടെ പിതാവ് ആണെന്നും മറ്റു സ്ത്രീകളുമായി അവിഹിത ബന്ധങ്ങള്‍ ഉണ്ടെന്നും പറയുന്ന വൈദികര്‍ ബിഷപിനെതിരെ അഴിമതിയും സ്വജനപക്ഷപാതവും ഭൂമി കുംഭകോണവും ആരോപിക്കുന്നു. മൈസൂരുവിലെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരിയായ ഒരു യുവതിയെ ബിഷപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് വൈദികര്‍ പരാതിയില്‍ പറയുന്നു. മൂന്‍പ് മറ്റൊരു വിവാഹം കഴിച്ച ഈ യുവതിക്ക് ആ ബന്ധത്തില്‍ ഒരു മകളുണ്ട്.

ബിഷപുമായുള്ള ബന്ധത്തില്‍ ഒരു മകനും ഇവര്‍ക്കുണ്ട്. ബിഷപുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നാണ് ഇവരെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചത്. യുവതി ഇപ്പോള്‍ മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും ബിഷപ് ഇടയ്ക്കിടെ ഇവരെ സന്ദര്‍ശിക്കുന്നുണ്ടെന്നും കുടുംബത്തിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നുണ്ടെന്നും വൈദികര്‍ ചൂണ്ടിക്കാട്ടുന്നു. സഭയില്‍ വിമത പ്രവര്‍ത്തനത്തിനും ബിഷപ് ഒത്താശ ചെയ്യുന്നുവെന്നും ഇവര്‍ പറയുന്നു. വിഷയത്തില്‍ പോപ്പിന്‍റെ അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്ന് ജൂലൈ 20ന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

ബിഷപ് ഹൗസില്‍ ജോലി ചെയ്യുന്ന കാലത്തും ബിഷപ് ഹൗസിലെ കിടപ്പുമുറിയില്‍ നിന്നും ഒരു യുവതിക്കൊപ്പം വില്യമിനെ കയ്യോടെ പിടികൂടിയിരുന്നു. -വൈദികര്‍ കത്തില്‍ പറയുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിചാരണ ആരംഭിക്കാനിരിക്കേയാണ് സഭയിലെ മറ്റൊരു ബിഷപിനെതിരെ കൂടി ആരോപണം ഉയരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*