പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി..!!

ചെറൂപ്പ, കല്‍പ്പള്ളി, തെങ്ങിലക്കടവ്, മാവൂര്‍ എന്നീ മേഖലകളിലെ ഹോട്ടല്‍, കൂള്‍ബാര്‍, തട്ടുകട, ഹോസ്റ്റല്‍ അടുക്കള എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി.

സിവില്‍ സര്‍ജന്‍ ഡോ. കെ.എം. ഇബ്രാഹിം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മജീദ്, എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ പാക്കറ്റ് പാല്‍, പലഹാരങ്ങള്‍, ടുമാറ്റോ സോസ്, അല്‍ ഫാം മസാല, ഐസ് ക്രീം എന്നിവയാണ് പിടികൂടി നശിപ്പിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*