മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയെ മാറ്റി. ഡിവൈഎസ്പി ഉല്ലാസാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഫിറോസിനെയാണ് മാറ്റിയത്. എസ്പി സന്തോഷിനാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം.

അന്വേഷണം സുതാര്യമാകുന്നതിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥനെ മാറ്റി നിയമിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മാവോയിസ്റ്റ് ഭീകരര്‍ക്കു നേരെ രണ്ടാമത് വെടിവെപ്പ് നടക്കുമ്പോള്‍ നടക്കുമ്പോള്‍ ഫിറോസ് സ്ഥലത്തുണ്ടായിരുന്നു. വെടിവെപ്പിന് സാക്ഷിയായ ഉദ്യോഗസ്ഥന്‍ തന്നെ കേസന്വേഷിക്കുന്നത് ഉചിതമാവില്ലെന്ന വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി.

അതേസമയം മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ പരിക്കുകളോടെ രക്ഷപ്പെട്ട മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.  രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടെന്നാണ് പോലീസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*