മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.

തമിഴ്‌നാട്ടില്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന് കനത്ത തിരിച്ചടി. മൂന്ന് നേതാക്കള്‍ കമലിന്‍റെ പാര്‍ട്ടിയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നു. രണ്ടു ദിനസം മുന്‍പാണ് തമിഴ്‌നാട്ടിലെ ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണനെ നേരില്‍ കണ്ടു ബിജെപിയില്‍ അംഗത്വം എടുത്തത്.

ഇവര്‍ മൂവരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന്‍റെ സ്ഥാനാര്‍ത്ഥികളായിരുന്നു. അറക്കോണം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രാജേന്ദ്രന്‍, കൃഷ്ണഗിരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ശ്രീകാരുണ്യ, ചിദംബരത്ത് നിന്ന് മത്സരിച്ച രവി എന്നിവരാണ് ബിജെപിയിലേക്ക് പോയത്.

പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടതിനോട് കമല്‍ഹാസന്‍ പ്രതികരിച്ചിട്ടില്ല.സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മക്കള്‍ നീതി മയ്യത്തിന്‍റെ പ്രവര്‍ത്തനം ദുര്‍ബലമായതിനാലാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. മികച്ച സംഘാടക പ്രവര്‍ത്തനവും പാര്‍ട്ടിക്കില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടവും നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമായെന്നുമാണ് റിപ്പോര്‍ട്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം അണ്ണാ ഡിഎംകെയ്ക്ക് ബദലാവാനുള്ള ശ്രമത്തിനിടെയാണ് തിരിച്ചടിയുണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*