മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് രാജിവെച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു. രാജ്ഭവനിലെത്തിയാണ് ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജി.

അതിനിടെ ശിവസേനയെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ് അവസാനവട്ട ശ്രമം തുടങ്ങി. മുഖ്യമന്ത്രി പദവി വെച്ചുമാറാമെന്ന വാഗ്ദാനം ബി.ജെ.പി ശിവസേനക്ക് നല്‍കിയിട്ടില്ലെന്ന് ചര്‍ച്ചകള്‍ക്കായി മുംബൈയിലെത്തിയ നിതിന്‍ ഗഡ്കരി പറഞ്ഞു.മഹാരാഷ്ട്രയില്‍ ശിവസേനയുടെതല്ലാത്ത മറ്റൊരു മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന കടുത്ത നിലപാടുമായി പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശിവസേനയെ എന്‍.സി.പി പിന്തുണച്ചേക്കുമെന്നും കോണ്‍ഗ്രസ് പുറമെ നിന്ന് സര്‍ക്കാറിനെ സഹായിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട് എന്താവുമെന്ന് വ്യക്തമല്ല.

ശിവസേനയെ കൂടാതെ ഒറ്റക്ക് മുന്നോട്ടു പോകാനാണ് ബി.ജെ.പി തീരുമാനിക്കുന്നതെങ്കില്‍ എന്‍.ഡി.എയില്‍ നിന്നും വിട്ടുപോകുന്നതടക്കം കടുത്ത തീരുമാനങ്ങളുമായി ശിവസേന മുന്നോട്ടു നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*