ലഹരിമരുന്ന് വേട്ട; 300 പായ്ക്കറ്റ് ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ പിടിയില്‍

മലപ്പുറത്ത് വന്‍ ലഹരിമരുന്ന് വേട്ട. 300 പായ്ക്കറ്റ് ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ പിടിയില്‍. പുള്ളിക്കല്‍ മലയില്‍ പുറായില്‍ സഹീര്‍ ബാബൂവാണ് പിടിയിലായത്. മിഠായി കവറുകളില്‍ പൊതിഞ്ഞ നിലയിലാണ് ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്.

ജില്ലാ നര്‍ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി എ പ്രദീപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായി എത്തിച്ച ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്.

പ്രദേശത്ത് ലഹരി വസ്തുക്കള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത്.

ഒരു പായ്ക്കറ്റിന് 500 രൂപ നിരക്കിലാണ് വില്‍പ്പന. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ മിഠായി കവറെന്ന് തോന്നിക്കുന്ന വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞാണ് ഇയാള്‍ കഞ്ചാവ് വില്‍ക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*