കെ- ഫോണ്‍ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി

സംസ്ഥാനത്തെ എല്ലാ ആളുകള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന കെ-ഫോണ്‍ (കേരള-ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതിക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കി. റിപ്പോര്‍ട്ട് പ്രകാരം ഈ പദ്ധതിക്കായി 1,548 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഈ പദ്ധതി വഴി സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. കെ-ഫോണ്‍ പദ്ധതിക്ക് ധനസഹായം നല്‍കുന്നത് കിഫ്ബി ആണ്. സംസ്ഥാനത്ത് ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുക എന്നതുകൂടി സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

സര്‍ക്കാര്‍ സേവനങ്ങളായ ഐ.ടി പാര്‍ക്കുകള്‍, ആരോഗ്യ മേഖല, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയാണ് ഇതിലൂടെ ഡിജിറ്റലൈസ് ചെയ്യപ്പെടുക. കെ-ഫോണ്‍ പദ്ധതിയില്‍ കെഎസ്‌ഇബിക്കും കെഎസ്‌ഐടിഎല്ലിനും 50 ശതമാനം വീതം ഓഹരിയാണ് ഉണ്ടാവുക. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന, സ്വകാര്യ കമ്ബനികളെക്കാള്‍ മികച്ച സേവനം നല്‍കുന്ന പൊതുമേഖലാ സംരംഭമായി കെ-ഫോണ്‍ മാറാനാണ് സാധ്യത.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*