കേരളത്തിലേക്ക് കഞ്ചാവ് കടത്തി; തമിഴ്‌നാട് സ്വദേശിക്ക് അഞ്ചുവര്‍ഷം തടവ്

കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശിക്ക് കോടതി അഞ്ചുവര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

2013 മേയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത് . പാലാ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന സിബി തോമസാണ്‌ പ്രതിയെ കഞ്ചാവുമായി പിടികൂടിയത് .

തേനി കമ്ബം കുറുങ്കമയല്‍ തെരുവ് കാര്യമുട്ടം രാസാങ്ക(44)ത്തെയാണ് എന്‍.ഡി.പി.എസ്. കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*