കേള്‍വി തകരാറുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം; വൈദികര്‍ക്ക് 40 വര്‍ഷം തടവ്

കേള്‍വി തകരാറുള്ള വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതിന് വൈദികര്‍ക്ക് 40 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. അര്‍ജന്റീനയിലെ മെന്‍ഡോസയിലാണ് സംഭവം. കേള്‍വി തകരാറുള്ള കുട്ടികള്‍ക്ക് വേണ്ടി പള്ളി നടത്തിയിരുന്ന സ്‌കൂളില്‍ വെച്ചാണ് കുട്ടികളെ പീഡിപ്പിച്ചത്. സ്‌കൂളിലെ ബാത്ത്‌റൂമില്‍ വെച്ചും ഡോര്‍മെറ്ററിയില്‍ വെച്ചുമാണ് കുട്ടികള്‍ പീഡനത്തിനിരയായത്.

ഹെരാസിയോ കോര്‍ബച്ചോ, നിക്കോളാ കൊരാഡി എന്നീ വൈദികര്‍ക്കും ഇവരുടെ സഹായിയായ അര്‍മാന്‍ജോ ഗോമസിനുമാണ് തടവ്. മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇത്തരം പ്രവര്‍ത്തികള്‍ സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധി പ്രസ്താവിച്ചത്. 2016 ലാണ് പീഡന വിവരം പുറത്തറിയുന്നത്. 13 വിദ്യാര്‍ത്ഥികളാണ് വൈദികര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*