കശ്മീരില്‍ 75 ഭീകരന്മാര്‍ എത്തിയതായി രഹസ്യാന്വേഷണ വിഭാഗം.

ജമ്മുകശ്മീര്‍ ആഗസ്റ്റ് 5 ന് പുന: സംഘടനയക്ക് ശേഷം 75 ഭീകരന്മാര്‍ കശ്മീരിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മുകശ്മീരിലെ സ്വെര്യജീവിതം ഇല്ലാതാക്കാനും ഭരണസംവിധാനത്തെ തകര്‍ക്കാനുമാണ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് സൂചന.

സുപ്രധാന കേന്ദ്രങ്ങളെ ആക്രമിക്കലാണ് പ്രധാന ലക്ഷ്യം എന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ആഭ്യന്തര വകുപ്പിന്‍റെ കീഴിലുള്ള വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളാണ് വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുദിവസം മുന്‍പ് സുരക്ഷാ വിഭാഗങ്ങളുടെ സംയുക്ത ടീം 5 ഭീകരന്മാരെ കസ്റ്റഡിയിലെടുത്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*