കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം; പാക്കിസ്ഥാന്‍റെ ക്ഷണം നിരസിച്ച് ശ്രീ ശ്രീ രവിശങ്കര്‍

കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങിലേക്കുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെ  ക്ഷണം നിരസിച്ച് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. കലാപ രഹിത ലോകം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ശ്രീ ശ്രീ രവിശങ്കറിനെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചത്.

എന്നാല്‍ അദ്ദേഹം ക്ഷണം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ തനിക്ക് ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പാക് സര്‍ക്കാരിന് മറുപടി നല്‍കിയിരിക്കുന്നത്. നവംബര്‍ 9ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാനില്‍ ഇമ്രാന്‍ കാനുമാണ് കര്‍താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നത്.

ഇടനാഴി പ്രാവര്‍ത്തികമാവുന്നതോടെ പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള ഗുരുനാനക് ദേവിന്റെ ഗുരുദ്വാരയില്‍ ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശനം നടത്താന്‍ സഹായകമാകും. അതേസമയം സന്ദര്‍ശിക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് കരുതിയിരിക്കണമെന്ന് പാക്കിസ്ഥാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*