ജമ്മു-ശ്രീനഗര്‍ ദേശീയ പാതയ്ക്ക് സമീപം കുഴി ബോംബ്

ദേശീയ പാത പട്രോളിംഗ് നടത്തവെ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയ്ക്ക് സമീപം കുഴി ബോംബ് കണ്ടെത്തി സുരക്ഷാ സേന. ഇന്ന് രാവിലെയാണ് സംഭവം. ബോംബ് സ്‌ക്വാഡ് എത്തി കുഴിബോംബ് നിര്‍വീര്യമാക്കിയതായും ഇത് സ്ഥാപിച്ചവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ പാത അടച്ചു.ജമ്മു കശ്മീരിലെ സ്വൈരജീവിതം തകര്‍ക്കാനും രാജ്യത്ത് ഭീതിപടര്‍ത്താനുമാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതിന്റെ ഭാഗമാണ് അതിര്‍ത്തിയില്‍ നടക്കുന്ന വെടിവയ്പ്പും ഭീകാരാക്രമങ്ങളുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒരു മാസമായി തുടര്‍ച്ചയായുളള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ താഴ്‌വരയില്‍ വര്‍ധിച്ചു വരുന്നത് സുരക്ഷാ സേനയുടെ ശ്രദ്ധയില്‍ പെട്ടത്തിനെ തുടര്‍ന്നാണ് പട്രോളിംഗ് ശക്തമാക്കിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*