ഇന്ത്യയിലേക്ക് തിരിച്ചയച്ചാൽ ആത്മഹത്യ ചെയ്യും; നീരവ് മോഡി

ഇന്ത്യയിലേക്ക് തിരിച്ചയച്ചാൽ ഉറപ്പായും ആത്മഹത്യ ചെയ്യുമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ബ്രിട്ടനിൽ തടവിൽ കഴിയുന്ന ഇന്ത്യൻ വ്യവസായി നീരവ് മോഡി. ഇന്ത്യയിൽ ന്യായമായ വിചാരണ ലഭിക്കില്ലെന്നും നീരവ് മോഡി പറഞ്ഞു. വെസ്റ്റ് മിനിസ്റ്റർ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ആത്മഹത്യ ചെയ്യുമെന്ന ഭീഷണി നീരവ് മുഴക്കിയത്.

സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി ഇന്ത്യ വിട്ട നീരവ് മോഡിയെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രസർക്കാർ. സർക്കാരിന്‍റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് നീരവ് മോഡി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായത്. നേരത്തെ മോഡിയുടെ ഇന്ത്യയിലെ സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടിയിരുന്നു.

ജയിലിൽ തന്നെ രണ്ടു പേർ ക്രൂരമായി മർദ്ദിച്ചെന്നും മോഡി പറഞ്ഞു.  മുറിയുടെ അകത്തുകയറിയ രണ്ട് ജയിൽ പുള്ളികൾ വാതിൽ കുറ്റിയിട്ടതിനു ശേഷം തന്നെ തല്ലിച്ചതച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. തന്‍റെ അസുഖ വിവരങ്ങൾ ഇന്ത്യൻ പത്രങ്ങളിൽ വന്നത് ഇന്ത്യൻ സർക്കാരിന്‍റെ അറിവോടെയാണെന്നും നീരവ് ആരോപിച്ചു.

എന്നാൽ ഇന്ത്യക്ക് വേണ്ടി ഹാജരായ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ജെയിംസ് ലൂയിസ് നീരവ് മോഡിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ആത്മഹത്യ ചെയ്യുമെന്ന് പറയുന്ന പ്രതിയുടെ മാനസിക നില അനുസരിച്ച് ജാമ്യം ലഭിച്ചാൽ കടന്നുകളയുമെന്നത് ഉറപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*