ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധത്തിനിരയാക്കി; അദ്ധ്യാപകന്‍ അറസ്റ്റില്‍

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധത്തിനിരയാക്കി ആസ്വാദനം പതിവാക്കിയ കായിക അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളായ 15 കാരന്‍റെയും17 കാരന്‍റെയും പരാതിയിലാണ് അറസ്റ്റ്. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ കായിക അദ്ധ്യാപകനായ 50 കാരനാണ് പിടിയിലായത്.

അദ്ധ്യാപകന്‍റെ ശല്യത്താല്‍ പൊറുതിമുട്ടിയ വിദ്യാര്‍ത്ഥികള്‍ പല തവണ ഇതിനെതിരെ പ്രതികരിച്ചെങ്കിലും പരാതി നല്‍കുകയോ പുറത്ത് പറയുകയോ ചെയ്യരുതെന്ന് ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു വിദ്യാര്‍‌ത്ഥി സംഭവം പുറത്ത് പറഞ്ഞതോടെയാണ് ഇരുവരുടെയും വീട്ടുകാര്‍ ഇടപെട്ട് പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്.

കഴിഞ്ഞ ആഗസ്റ്റ് മുതല്‍ കായിക പരിശീലനത്തിനെന്ന പേരില്‍ അദ്ധ്യാപകന്‍ സ്കൂള്‍ സമയത്തും സ്കൂള്‍ വിട്ടശേഷവും ഇവരെ കാറില്‍ കയറ്റി സ്കൂളിന് പുറത്തേക്ക് കൊണ്ടുപോകുമായിരുന്നു. സ്കൂളിന് കുറച്ചകലെ വിജനമായ സ്ഥലത്തെത്തിച്ച്‌ കാറില്‍ വച്ച്‌ കുട്ടികളെ പരസ്പരം പ്രകൃതിവിരുദ്ധ പീഡനത്തിലേര്‍പ്പെടുത്തിയശേഷം ആസ്വദിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പരാതിയെതുടര്‍ന്ന് അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*