ഹാമര്‍ ത്രോ മത്സരത്തിനിടെ കായിക താരത്തിന് പരിക്ക്

ഹാമര്‍ ത്രോ മത്സരത്തിനിടെ കായിക താരത്തിന് പരിക്ക്. വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളയ്ക്കിടെയാണ് അപകടമുണ്ടായത്.

ഹാമറിന്‍റെ കമ്പിപൊട്ടിയതാണ് അപകട കാരണം. വിദ്യാര്‍ത്ഥിയുടെ രണ്ട് വിരലുകള്‍ക്കാണ് പരിക്കേറ്റത്. ഈ വര്‍ഷം തന്നെ ഇത് രണ്ടാമത്തെ അപകടമാണ്. നേരത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരണപ്പെട്ടിരുന്നു.

പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ നടന്ന ഹാമര്‍ ത്രോ മത്സരത്തില്‍ എറിഞ്ഞ ഹാമര്‍ വിദ്യാര്‍ത്ഥിയുടെ തലയില്‍ വീഴുകയായിരുന്നു. മീറ്റിന്‍റെ ആദ്യദിനമായ ഒക്ടോബര്‍ നാലിനായിരുന്നു അപകടം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*