ഫ്ലക്സ് നിരോധന വിഷയം; സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ഹൈക്കോടതി

ഫ്ലക്സ് നിരോധന വിഷയത്തിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ഹൈക്കോടതി. ഫ്ലക്സ് നിരോധനം സംബന്ധിച്ചുള്ള ഒരു കൂട്ടം ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

വേണമെങ്കില്‍ സര്‍ക്കാരിനു ഒറ്റ പ്രഖ്യാപനം കൊണ്ടു പരിഹരിക്കാവുന്ന വിഷയമാണിത്. എന്നാൽ സര്‍ക്കാർ ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണ്.

സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ കോടതിക്കെങ്ങിനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സര്‍ക്കാര്‍ ശക്തമായി ഇടപ്പെടുന്നില്ല. ഇങ്ങനെയല്ല സര്‍ക്കാര്‍ പെരുമാറേണ്ടതെന്നും ഹൈക്കോടി വാക്കാൽ പരാമർശിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*