ദേശീയ ചലച്ചിത്രോത്സവം; സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌ക്കാരം രജനീകാന്തിന്

ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്രോത്സവത്തിലെ സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം രജനീകാന്തിന്. സിനിമയ്ക്ക് നല്‍കിയ വിലയേറിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം. വാര്‍ത്തവിനിമയ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ആണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. മേളയില്‍ അമ്പത് സ്ത്രീ സംവിധായകരുടെ അമ്പത് സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേളയുടെ അമ്പതാം പതിപ്പാണ് ഈ വര്‍ഷം അരങ്ങേറുന്നത്. മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ മേളയില്‍ മത്സരിക്കുന്നുണ്ട്. മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ, ടി.കെ രാജീവ് കുമാറിന്‍റെ കോളാമ്പി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്നിവയാണ് തെരഞ്ഞെടുത്ത സിനിമകള്‍.

ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് മലയാള സിനിമകള്‍ മത്സരിക്കുക. നവംബര്‍ ഇരുപത് മുതല്‍ ഇരുപത്തിയെട്ടുവരെയാണ് ഫിലിം ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ക്ക് കാഴ്ചയൊരുക്കുന്ന ഫെസ്റ്റിവലില്‍ 200 ല്‍ അധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*