ബിഎസ്എൻഎൽ ജീവനക്കാർ സമരം തുടരുന്നു; നടപടിയെടുക്കാതെ സര്‍ക്കാര്‍

മാസങ്ങളായി വേതനം ലഭിക്കാത്തതിനാൽ ദുരിത ജീവിതം നയിക്കുകയാണ് ബിഎസ്എൻഎൽ കരാർ ജീവനക്കാർ. ഏറെക്കാലമായി സമര രംഗത്ത് തുടരുമ്പോഴും ബിഎസ്എൻഎൽ അധികൃതരോ സർക്കാരോ വിഷയത്തിൽ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ഏഴായിരത്തോളം വരുന്ന ബിഎസ്എൻഎൽ കരാർ തൊഴിലാളികൾ സംസ്ഥാന വ്യാപകമായി സമരത്തിലാണ്.

ശമ്പളം മുടങ്ങിയതിനെ തുടർന്ന് നിലമ്പൂരിൽ കരാർ തൊഴിലാളി ആത്മഹത്യ ചെയ്തതോടെ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് ജീവനക്കാർ. കോൺട്രാക്ട് ജോലിക്കാരുടെ യൂണിയന്‍റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം നടക്കുന്നത്. ഉത്രാട ദിവസത്തിലെ പട്ടിണിസമരം, മനുഷ്യചങ്ങല പ്രതിഷേധമാർച്ച് ഉൾപ്പെടെ ഇതിനകം നിരവധി സമരങ്ങൾ നടത്തിയെങ്കിലും ബന്ധപ്പെട്ടവർ അനുഭാവ പൂർണ്ണമായ സമീപനം സ്വീകരിച്ചിട്ടില്ല.

അനധികൃതമായി പിരിച്ചു വിട്ടവരെ തിരിച്ചെടുക്കണമെന്നും, സ്വീപ്പർ തസ്തികയിൽ ജോലി ചെയ്തിരുന്ന വർക്ക് എട്ടുമാസത്തെ കുടിശികയും ഹൗസ് കീപ്പിംഗ് ഡാറ്റാ എൻട്രി വിഭാഗത്തിൽ അഞ്ച് മാസത്തെ കുടിശികയും കേബിൾ തൊഴിലാളികൾക്ക് നാലുമാസത്തെ കുടിശ്ശികയും തീർത്തു നൽകണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു. ജൂലൈ ഒന്നുമുതൽ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*