ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തെ അപലപിച്ച് ശശി തരൂര്‍.

ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ച ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘ബിന്ദുവിനെതിരായ ആക്രമണത്തെ ശക്തമായും വ്യക്തമായും അപലപിക്കുന്നു. തരംതാണ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ശബരിമലയെ ഒരു സംഘര്‍ഷ രാഷ്ട്രീയഭൂമിയാക്കാന്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നു. ഒരു ആരാധനാലയം അശുദ്ധമാക്കാന്‍ അവരെ അനുവദിച്ചുകൂടാ.’- അദ്ദേഹം ട്വീറ്റ് ചെയ്തു.

ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.  വണ്ടിയില്‍ നിന്നിറങ്ങി നടന്നുവരികയായിരുന്ന ബിന്ദുവിനെ എതിരെ വന്നയാളാണ് മുളക് സ്‌പ്രേ മുഖത്തേക്ക് അടിച്ചത്.

കഴിഞ്ഞ മണ്ഡലകാലത്ത് ബിന്ദു അമ്മിണി ശബരിമല ദര്‍ശനം നടത്തിയിരുന്നു. അതേസമയം ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു. പൊലീസ് ഇവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് നീക്കാനുള്ള ശ്രമത്തിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*