ഭാര്യയെ കാമുകനൊപ്പം വിട്ടയച്ച്‌ ഭര്‍ത്താവ്.

ഏഴുവര്‍ഷം പ്രണയിച്ച കാമുകനൊപ്പം ഭാര്യയെ വിട്ടയച്ച്‌ യുവാവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭോപ്പാല്‍ സ്വദേശിയായ യുവാവാണ് തന്‍റെ ഭാര്യ സന്തോഷമായി ജിവിക്കാന്‍ വേണ്ടി കാമുകനൊപ്പം പറഞ്ഞയച്ചത്. വിവാഹമോചനം തേടി കുടുംബ കോടതിയിലെത്തിയതോടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്.

കുടുംബക്കോടതിയില്‍ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് പെണ്‍കുട്ടി അറിയിക്കുകയും ചെയ്തു. രണ്ട് മക്കളുടെയും ചുമതല യുവാവിന് നല്‍കുന്നതായി കോടതി ഉത്തരവിട്ടിട്ടുണ്ട്. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നും യുവാവ് മുന്‍ഭാര്യയ്ക്ക് ഉറപ്പ് നല്‍കി. ഭര്‍ത്താവ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും ഭാര്യ ഫാഷന്‍ ഡിസൈനറുമാണ്.

സന്തോഷമായി കുടുംബജീവിതം നയിച്ചുപോകവെയായിരുന്നു പഴയ കാമുകന്‍ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെയോര്‍ത്ത് ദുഃഖിച്ച്‌ കഴിയുകയാണെന്നും യുവതി അറിഞ്ഞത്. ഇതോടെ ഇവരുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടു. ഭാര്യയുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടത് കണ്ടതോടെ യുവാവ് പല തവണ സംസാരിച്ചു നോക്കി. ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*