അതിര്‍ത്തി ലംഘിച്ചു; രണ്ട് ഇന്ത്യന്‍ യുവാക്കള്‍ പാകിസ്താനില്‍ അറസ്റ്റില്‍..!!

ബഹവാല്‍പൂര്‍ ജില്ലയിലെ കോളിസ്ഥാന്‍ മരുഭൂമിയിലൂടെ അതിര്‍ത്തി ലംഘിച്ച്‌ പാകിസ്താനിലേക്ക് കടന്ന ഹൈദരാബാദ് സ്വദേശി അടക്കം രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ എഞ്ചിനീയറും വി ബാബുറാവുവിന്‍റെ മകനുമായ പ്രശാന്ത് വൈന്‍‌ഡാം, സുബി ലാലിന്‍റെ മകന്‍ മധ്യപ്രദേശില്‍ നിന്നുള്ള ദുര്‍മി ലാല്‍ എന്നിവരെയാണ് പാകിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ടും ആവശ്യപ്പെട്ടെങ്കിലും രണ്ട് പേരും അത് നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വിദേശികള്‌ കോളിസ്ഥാന്‍ മരുഭൂമിയിലൂടെ അലഞ്ഞ് തിരിയുന്നതായി പാകിസ്താനിലെ പ്രാദേശിക പോലീസിന് വിവരം ലഭക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് എത്തി മണല്‍ തരികള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തതെന്ന് പാകിസ്താന്‍ വെബ്സൈറ്റില്‍ അപിലോഡ് ചെയ്ത് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*