അധ്യാപകര്‍ അപമാനിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

അധ്യാപകര്‍ അപമാനിച്ചതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ധനഞ്ജയ് എന്ന വിദ്യാര്‍ത്ഥിയാണ് അപമാനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഇറക്കം കുറഞ്ഞ പാന്റ്‌സ് ധരിച്ചെന്നാരോപിച്ചാണ് അധ്യാപകര്‍ ധനഞ്ജയയെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തത്. ലുധിയാനയിലെ ഗുര്‍മേല്‍ നഗറിലാണ് സംഭവം.

സംഭവത്തിന് ശേഷം രണ്ടു ദിവസം ധനഞ്ജയ് സ്‌കൂളില്‍ പോയിരുന്നില്ല. മാനസീകമായി നല്ല വിഷമത്തിലായിരുന്നുവെന്നും ധനഞ്ജയയുടെ മാതാവ് പറഞ്ഞു. രാത്രി മുറിയിലെത്തിയ അമ്മയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ ധനഞ്ജയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇറക്കം കുറഞ്ഞ പാന്റ്‌സ് ധരിച്ചതിനെ ചൊല്ലി അധ്യാപകര്‍ ദേഷ്യപ്പെടുകയും പ്രിന്‍സിപ്പാലിന് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാലിന്‍റെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ കെട്ടിയിടുകയും മറ്റു കുട്ടികളുടെ മുമ്പില്‍ വിവസ്ത്രനാക്കി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് സംഭവത്തെ കുറിച്ച് കുട്ടിയുടെ പിതാവ് പറയുന്നത്.

സംഭവത്തില്‍ പ്രിന്‍സിപ്പല്‍, സ്‌കൂളിലെ രണ്ട് അധ്യാപകര്‍ എന്നിവര്‍ക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കി. കുട്ടിയുടെ ബന്ധുവിന്‍റെ മൊഴിയില്‍ വേണ്ട നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*