സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 320 രൂപയും കുറഞ്ഞു.

ഇന്നലെ ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു സ്വര്‍ണവില. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.  അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,470.10 ഡോളറാണ് ഇന്നത്തെ നിരക്ക്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*