സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത.

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിന്‍റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ലക്ഷദ്വീപിനോട് ചേർന്ന മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ  ഫേസ്ബുക്ക് പോസ്റ്റ്; കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതിനെ തുടർന്നും തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെയും മറ്റു ആഗോള പ്രതിഭാസങ്ങളുടെയും ഭാഗമായി അടുത്ത 48 മണിക്കൂറിൽ തമിഴ്നാട്ടിലും കേരളത്തിലും ഇടിയോടു കൂടെ ശക്തമായ മഴ ലഭിച്ചേക്കും. തമിഴ്നാട് തീരപ്രദേശത്തെ എട്ടു ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയേക്കാം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*