Monthly Archives: November 2019

എടിഎം വാന്‍ തട്ടിക്കൊണ്ടുപോയി 80 ലക്ഷം രൂപ കവര്‍ന്നു

ഡല്‍ഹിയില്‍ എടിഎം വാന്‍ തട്ടിക്കൊണ്ടുപോയി 80 ലക്ഷം രൂപ കവര്‍ന്നു. വാനിലുണ്ടായിരുന്ന ഡ്രൈവര്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പോയനേരത്താണ് മോഷ്ടാക്കാള്‍ വാന്‍ തട്ടിയെടുത്തത്. വാനില്‍ 1.52 കോടി രൂപയുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദ്വാരക സെക്ടര്‍ ഒന്നിലെ എടിഎമ്മില്‍ പണം നിറച്ച് തിരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ വാന്‍ കാണാതായതോടെയാണ് തട്ടിക്കൊണ്ടുപോയതായി മനസിലായത്. പണം തട്ടിയെടുത്ത ശേഷം വാന്‍ ഉപേക്ഷിച്ച് അക്രമി സംഘം കടന്നുകളഞ്ഞു. ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനും ഓടി ...

Read More »

ടിവി പൊട്ടിത്തെറിച്ചു; തീ പടര്‍ന്ന് വീടിന് നാശനഷ്ടം..!!

ടിവി പൊട്ടിത്തെറിച്ച് തീ പടര്‍ന്ന് വീടിന് നാശനഷ്ടം. ഓണ്‍ ചെയ്തു വച്ചിരുന്ന ടിവിയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ തീ പടര്‍ന്ന് വീട് ഭാഗികമായി കത്തി നശിച്ചു. ടിവി സ്ഥാപിച്ചിരുന്ന മുറിയിലെ മേല്‍ക്കൂരയുടെ കഴുക്കോലുകള്‍, മേശ, കട്ടില്‍, കസേര തുടങ്ങിയവയെല്ലാം കത്തിനശിച്ചു. പരവൂര്‍ പൂതക്കുളം വേപ്പിന്‍മൂട് തുണ്ടുവിള വീട്ടില്‍ കമലയമ്മയുടെ വീടാണ് ഇന്നു രാവിലെ എട്ടേമുക്കാലോടെ കത്തി നശിച്ചത്. കമലയമ്മയും മകന്‍ വിനോദും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ശബ്ദം കേട്ടു നാട്ടുകാര്‍ ഓടിക്കൂടി വെള്ളമൊഴിച്ചു തീ കെടുത്താന്‍ ശ്രമിച്ചു. പിന്നീട് പരവൂരില്‍ നിന്നു അഗ്‌നിശമന ...

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ സ്കുളുകളില്‍ ഇനി ഡൈനിങ് ഹാളുകള്‍

വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ ഇനി ഡൈനിങ് ഹാളുകള്‍ വരുന്നു. ഉച്ചഭക്ഷണവിതരണമുള്ള വിദ്യാലയങ്ങളിലാണ് ഈ സംവിധാനം ഒരുങ്ങുന്നത്. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടി(എം.പി.എല്‍.എ.ഡി.)ല്‍നിന്ന് ഇതിന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി. ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സുഖമായിരുന്ന് ഭക്ഷണം കഴിക്കാനുതകുംവിധം ഹാളുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. കോണ്‍ക്രീറ്റല്ലാത്തവയ്ക്ക് ഗുണമേന്മയുള്ള സീലിങ് നിര്‍മിക്കണം. 20-കുട്ടികള്‍ക്ക് ഒന്നെന്ന നിലയില്‍ കൈകഴുകാനുള്ള വാഷ്‌ബേസിനുകളും ആവശ്യത്തിന് ഫാനുകളും വേണമെന്നും നിര്‍ദ്ദേശമുണ്ട്. കെ.ഇ.ആര്‍. നിബന്ധനകള്‍ പാലിച്ചും പ്രവേശന കവാടം ഭിന്നശേഷി സൗഹൃദമായുമുള്ള ഹാളുകളാണ് നിര്‍മിക്കേണ്ടത്. രണ്ട് വാതിലുകളുള്ളതും ബലമേറിയ ...

Read More »

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധത്തിനിരയാക്കി; അദ്ധ്യാപകന്‍ അറസ്റ്റില്‍

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധത്തിനിരയാക്കി ആസ്വാദനം പതിവാക്കിയ കായിക അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളായ 15 കാരന്‍റെയും17 കാരന്‍റെയും പരാതിയിലാണ് അറസ്റ്റ്. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ കായിക അദ്ധ്യാപകനായ 50 കാരനാണ് പിടിയിലായത്. അദ്ധ്യാപകന്‍റെ ശല്യത്താല്‍ പൊറുതിമുട്ടിയ വിദ്യാര്‍ത്ഥികള്‍ പല തവണ ഇതിനെതിരെ പ്രതികരിച്ചെങ്കിലും പരാതി നല്‍കുകയോ പുറത്ത് പറയുകയോ ചെയ്യരുതെന്ന് ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു വിദ്യാര്‍‌ത്ഥി സംഭവം പുറത്ത് പറഞ്ഞതോടെയാണ് ഇരുവരുടെയും വീട്ടുകാര്‍ ഇടപെട്ട് പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്. ...

Read More »

ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു

ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചാണ് മരണത്തിന് കാരണമായ അപകടം സംഭവിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ഥി നവനീതാണ് മരിച്ചത്. കളിക്കിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Read More »

അമ്പലപ്പുഴ ക്ഷേത്ര ഗോശാലയില്‍ പശുക്കള്‍ ഷോക്കേറ്റു ചത്തു

ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഗോശാലയില്‍ വൈദ്യുതാഘാതമേറ്റ് പൂർണ ഗര്‍ഭിണികളായ പശുക്കള്‍ ചത്തു. ദേവസ്വം ബോര്‍ഡ് ഇലക്ട്രിക്കല്‍ വിഭാഗത്തിന്‍റെ അനാസ്ഥയെന്ന് ആരോപണം. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ക്ഷേത്രത്തിന്‍റെ ഗോശാലയില്‍ മൂന്നു പശുക്കള്‍ക്ക് വൈദ്യുതാഘാതമേറ്റത്. ഇതില്‍ രണ്ടു പശുക്കള്‍ ചത്തു. ഇന്നലെ ഉച്ചയ്ക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ഗോശാലയ്ക്കു സമീപത്തെ വാഹന പാര്‍ക്കിങ് മൈതാനത്ത് ഇവയെ മറവുചെയ്തു. ഗോശാലയിലെ പഴകി ദ്രവിച്ച ഫാനില്‍നിന്ന് പശുക്കളെ കെട്ടിയിരുന്ന ഇരുമ്പു പൈപ്പിലേക്ക് വൈദ്യുതി പ്രവഹിച്ചാണ് പശുക്കള്‍ ചത്തത്. പശുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഗോശാലയുടെ മതില്‍ ചാടി അകത്തുകടന്നപ്പോള്‍ ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റു. ...

Read More »

ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ കോഴിക്കോട് പിടിയില്‍

ദീര്‍ഘ ദൂര ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ കോഴിക്കോട് പിടിയില്‍. വയനാട് അമ്പല വയല്‍ സ്വദേശി ബാബുവിനെയാണ്(54) എക്‌സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോള്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പരിശോധന ശക്തമാക്കിയത്. കോഴിക്കോട് ബസ്സ്റ്റാന്റ് പരിസരത്തു നിന്നും പിടികൂടുമ്പോള്‍ ഇയാളുടെ കൈയ്യില്‍ 33 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു

Read More »

ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 8.6 കിലോ വെള്ളി ആഭരണങ്ങള്‍ പിടികൂടി

എറണാകുളത്ത് ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 8.6 കിലോ വെള്ളി ആഭരണങ്ങള്‍ ആര്‍പി എഫുകാര്‍ പിടികൂടി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് 8.6 കിലോ തൂക്കം വരുന്ന വെള്ളി ആഭരണങ്ങള്‍ കണ്ടെടുത്തത്. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ആളെ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ കണ്ടെടുത്തത്. കൈ ചെയിന്‍, കമ്മല്‍, മാല, മോതിരം, കുട്ടികള്‍ ധരിക്കുന്ന കണങ്കാലുകള്‍ എന്നിവയാണ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങളില്‍ ഉണ്ടായിരുന്നത്. കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ആഭരണങ്ങളാണ് ആര്‍പിഎഫ് കണ്ടെടുത്തത്. കോയമ്പത്തൂരില്‍ നിന്നാണ് ആഭരണങ്ങള്‍ കേരളത്തിലേക്ക് എത്തിച്ചത്. ...

Read More »

പാമ്പു കടിയേറ്റ് വിദ്യാര്‍ഥിയുടെ മരണം; പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെന്റ് ചെയ്തു

ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെന്റ് ചെയ്തു. വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പ്രിന്‍സിപ്പള്‍ കരുണാകരനെയും ഹെഡ്മാസ്റ്റര്‍ കെ.മോഹന്‍ കുമാറിനെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയെയും പിരിച്ചു വിട്ടു.  സ്‌കൂളിനെതിരെയും കുറ്റക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ജഡ്ജി എ. ഹാരിസും പറഞ്ഞിരുന്നു. സ്‌കൂളിലേത് ശോച്യാവസ്ഥയാണെന്നും സ്‌കൂളിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കെ.എസ്.യു അടക്കമുള്ള സംഘടനകള്‍ ഡെപ്യൂട്ടി ...

Read More »

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. ഇന്നലെ പവന് 28,520 രൂപയിലും ഗ്രാമിന് 3,565 രൂപയിലുമാണ് വ്യാപാരം നടന്നത്. പവന് 160 രൂപ കുറഞ്ഞ് 28,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,545 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More »