യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമം; ആത്മഹത്യ ഭീഷണി മുഴക്കി യുവതി

തിരുവനന്തപുരം പോത്തന്‍കോട് യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കി വിടാനുള്ള പൊലീസ് ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഭര്‍തൃമാതാവ് വാങ്ങിയ കോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു പൊലീസ് നടപടി. യുവതി ആത്മഹത്യ ഭീഷണി മുഴക്കുകയും പ്രതിഷേധം കനക്കുകയും ചെയ്തതോടെ പൊലീസ് പിന്‍വാങ്ങി.

ഷംനയും ആറ് വയസുകാരന്‍ മകനും ഇവരുടെ രോഗികളായ മാതാപിതാക്കളും വീട്ടിനുള്ളില്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ സാഹചര്യം വഷളായി പോത്തന്‍കോട് അയിരൂരിലെ ഭര്‍തൃ ഗൃഹത്തില്‍ താമസിച്ച് വരുന്ന ഷംനയെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് ഇന്ന് രാവിലെ പൊലീസ് എത്തിയത്.

ഷംനയുടെ ഭര്‍ത്താവ് ഷാഫിയുടെ മാതാവാണ് കേസിലെ ഹരജിക്കാരി. ഷാഫിയുടെ രണ്ടാം ഭാര്യയാണ് ഷംന. 2015 ല്‍ ഷംനയെ ഉപേക്ഷിച്ച് ഷാഫി മൂന്നാമത് ഒരു വിവാഹം കഴിച്ചു. ഇതിനെത്തുടര്‍ന്ന് ഷംന മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവോടെ ഭര്‍തൃ വീട്ടില്‍ താമസിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൈക്കോടതി വിധി എത്തിയത്. നാട്ടുകാര്‍ സംഘടിച്ചതോടെ ഒടുവില്‍ പൊലീസ് സ്ഥലത്ത് നിന്ന് പിന്‍വാങ്ങുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*