വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന സംഭവം; ജോലിക്കാരി അറസറ്റില്‍

കണ്ണൂര്‍ പള്ളിക്കുന്നില്‍ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ വീട്ടുജോലിക്ക് നിന്നിരുന്ന യുവതി അറസ്റ്റില്‍. തമിഴ്നാട്ടിലെ സത്യമംഗലത്ത് ഒളിവില്‍ കഴിയുകയായിരുന്ന കോകിലയാണ് കണ്ണൂര്‍ ടൗണ്‍ പോലീസിന്‍റെ പിടിയിലായത്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കവര്‍ച്ച സംഘത്തിലെ കണ്ണിയാണെന്ന് ഇവരെന്നാണ് സംശയം.

കഴിഞ്ഞ മാസം അഞ്ചാം തിയതിയായിരുന്നു പള്ളിക്കുന്നില്‍ ബാങ്ക് മാനേജരുടെ വീട്ടില്‍ കവര്‍ച്ച നടത്തയത്. വീട്ടുജോലിക്ക് എത്തിയ തമിഴ്നാട് സ്വദേശി കോകില സുഹൃത്ത് കവിന്‍ കുമാറിന്‍റെ സഹായത്തോടെ, വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മുപ്പത്തിരണ്ട് പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയും മൂന്ന് മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്.

ഇതില്‍ കവിന്‍ നേരത്തെ പൊലീസിന്‍റെ പിടിയിലായിരുന്നു. കവര്‍ച്ച ആസൂത്രണം ചെയ്ത മുഖ്യ പ്രതി കോകിലയെ കുടുക്കാനായിരുന്നു പിന്നീടുള്ള അന്വേഷണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യമംഗലത്ത് ഒളിവില്‍ കഴിയുകയായിരുന്ന കോകിലയെ പിടികൂടുന്നത്. ടൗണ്‍ സി.ഐ പ്രദീപ് കണ്ണിപ്പൊയില്‍, എസ്.ഐ ഭാവേഷ്, സി.പി.ഒ മാരായ സഞ്ജയ്, സുജിത്, പുഷ്പവല്ലി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*