വഴക്കിനിടയില്‍ ഇരുമ്പ് വടിയുടെ അടിയേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു..!!

മാതാപിതാക്കളുടെ വഴക്കിനിടയില്‍ ഇരുമ്പ് വടിയുടെ അടിയേറ്റ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കൊണ്ട്‍ലിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ മരണത്തിന് ശേഷം അച്ഛന്‍ ഒളിവിലാണ്. മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വഴക്ക് നടക്കുമ്പോള്‍ അമ്മയുടെ മടിയിലായിരുന്നു കുഞ്ഞ്. ഭര്‍ത്താവ് ഭാര്യയെ ഇരുമ്പ് വടി കൊണ്ട് അടിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി വടി കുട്ടിയുടെ നെറ്റിയില്‍ അടിക്കുകയായിരുന്നു. രക്തം വരുന്നതുകണ്ട് പരിഭ്രാന്തരായ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള സ്വകാര്യ ക്ലിനികില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായ മുറിവല്ലാത്തതിനാല്‍ കുട്ടിയെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ കുട്ടിയുടെ സ്ഥിതി മോശമാവുകയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*