താലിബാന്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ വിട്ടയച്ചു.

വിലപേശലിനൊടുവില്‍ ബന്ദികളാക്കിയ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരില്‍ മൂന്നുപേരെ വിട്ടയച്ച്‌ താലിബാന്‍. യുഎസ്, അഫ്ഗാനിസ്ഥാന്‍ പട്ടാളം പിടികൂടിയ 11 താലിബാന്‍ നേതാക്കളെ വിട്ടയക്കാമെന്ന് സമ്മതിച്ചതോടെയാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ വിട്ടയച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി താലിബാന്‍ ബന്ദികളാക്കിയവരെയാണ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാഗ്‌ലാന്‍ പ്രവിശ്യയിലെ പവര്‍ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന ഏഴ് ഇന്ത്യന്‍ എന്‍ജീനീയര്‍മാരെ 2018ലാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ഉത്തരവാദിത്തമേറ്റെടുത്ത് ആരും രംഗത്തെത്തിയിരുന്നില്ല.

ഇതില്‍ ഒരാളെ മാര്‍ച്ചില്‍ മോചിപ്പിച്ചിരുന്നു. ഇനി മൂന്ന് പേരാണ് താലിബാന്‍ പിടിയിലുള്ളത്. ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാക്കളടക്കമുള്ളവരെയാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ മോചനത്തിനായി വിട്ടയച്ചത്. അതേസമയം, വിട്ടയച്ച താലിബാന്‍ നേതാക്കളുടെ വിവരം വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*