എസ്ഡിപിഐ പ്രവര്‍ത്തകനെ മുഖംമൂടി സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

മഞ്ചേശ്വരത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ ബൈക്കിലെത്തിയ മുഖംമൂടി സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ ഫൈസലിനെ മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകനായ മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ മുഹമ്മദ് ഫൈസലി(25)നാണ് വെട്ടേറ്റത്.

ബുധനാഴ്ച്ച രാത്രി 10.30 ഓടെ മീഞ്ച പഞ്ചായത്തിലെ മിയാപദവ് ടൗണിന് സമീപത്തായിരുന്നു ആക്രമണം. ബൈക്കില്‍ വീട്ടിലേക്ക് പോയ മുഹമ്മദിനെ പിന്നാലെ മറ്റൊരു ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു.

ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം നിലത്തു വീണ ഫൈസലിനെ കത്തി കൊണ്ടു തുടരെ തുടരെ കുത്തുകയായിരുന്നു.  അക്രമത്തില്‍ പരിക്കേറ്റ ഫൈസലിനെ ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*