സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു.

കേരളത്തിലെ സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. പവന് 28,480 രൂപയാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഗ്രാമിന് 3,560 രൂപയുമാണ് രേഖപ്പെടുത്തിയത്.

ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

അതേസമയം സ്വര്‍ണ്ണവില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അമേരിക്കയിലെ സാമ്ബത്തിക വ്യാപാര യുദ്ധം കനക്കുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ കാരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*