സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു..!!

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 160 രൂപയും കുറഞ്ഞു. ഗ്രാമിന് 3,540 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഈ മാസം 15 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് 28,320 രൂപയാണ് ഇന്നത്തെ നിരക്ക്. ഒക്ടോബര്‍ 21ന് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു നിരക്ക്.

ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*