സഹോദരി ആത്മഹത്യ ചെയ്തു; യുവാവ് സഹോദരി ഭർത്താവിനെകുത്തിക്കൊന്നു

സഹോദരി ആത്മഹത്യ ചെയ്തതിൽ മനം നൊന്ത് യുവാവ് സഹോദരി ഭർത്താവിനെ പൊലീസ് സ്റ്റേഷനിൽ വച്ച് കുത്തിക്കൊന്നു. ആകാശ് കൊലേഖർ (25) ആണ് കൊല്ലപ്പെട്ടത് . സംഭവവുമായി ബന്ധപ്പെട്ട് രവീന്ദ്ര ഖാലിദിനെ അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനുള്ളിൽ വച്ചായിരുന്നു സംഭവം. ഉടൻ ആകാശിനെ ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

ആകാശിന്‍റെ ഭാര്യയും, രവീന്ദ്രയുടെ സഹോദരിയുമായ കോമൾ ശനിയാഴ്ച്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലമാണ് കോമള്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിരുന്നില്ല.

എന്നാൽ ദമ്പതികൾ തമ്മിൽ കലഹം പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു . ഇതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ വിളിച്ചപ്പോഴായിരുന്നു കൊലപാതകം. സ്റ്റേഷനിലെ മുറിയിൽ ആകാശിനെ കണ്ടതോടെ ക്ഷുഭിതനായ രവീന്ദ്ര അതിക്രമിച്ച് കയറി കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*