രണ്ട് പേര്‍ ചേര്‍ന്ന് പതിനേഴുകാരിയെ മാനഭംഗപ്പെടുത്തി; ഒരാള്‍ പിടിയില്‍

ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയെ രണ്ട് പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി. മുസഫര്‍ നഗറിലെ കവാല്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഒരാള്‍ പോലീസ് പിടിയിലായി. വീടിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കാന്‍ പോയ പെണ്‍കുട്ടിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തുകയായിരുന്നു.

റബാല്‍, ബിജേന്ദര്‍ എന്നിവരാണ് കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഇതില്‍ റബാല്‍ എന്ന പ്രതിയാണ് പോലീസിന്‍റെ പിടിയിലായത്. രണ്ടാമത്തെ പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവം പുറത്തു പറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണി മുഴക്കിയതായും പോലീസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*