പുള്ളിമാന്‍വേട്ട; മുഖ്യപ്രതി കീഴടങ്ങി.

തിരുനെല്ലി വനത്തില്‍ പുള്ളിമാനെ കൊന്ന സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി. ആറു പേര്‍ പ്രതികളായ കേസ്സില്‍ ഉണ്ണി എന്ന് വിളിക്കുന്ന മുള്ളന്‍കൊല്ലി അനീഷ് മാനന്തവാടി കോടതിയിലാണ് കീഴടങ്ങിയത്.

മുഖ്യപ്രതി അനീഷിന്‍റെ നേതൃത്വത്തിലാണ് വേട്ടനടന്നതെന്ന് വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ആലക്കാമറ്റം രാമന്‍, വെള്ളേരിയില്‍ സുരേഷ്, വെള്ളേരിയില്‍ വിനോദ്, വെള്ളേരിയില്‍ ബാലന്‍,അമ്പത്തുംകണ്ടി പ്രദീപ് എന്നിവര്‍ നേരത്തെ പിടിക്കപ്പെട്ടിരുന്നു.

ഒരു പ്രതികൂടി ഇനിയും പിടിയിലാകാനുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ പുലര്‍ച്ചെയാണ് മാന്‍ വേട്ട നടന്നത്. തിരുനെല്ലി ആക്കൊല്ലി എസ്‌റ്റേറ്റിന് സമീപത്തെ തേക്കിന്‍കാ്ട്ടിലാണ് വേട്ടക്കാരുടെ സംഘം മാനുകളെ വെടിവെച്ചത്. വനത്തിലെ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് വനപാലകരുടെ തിരച്ചിലിലാണ് പ്രതികളിലൊരാളായ രാമനെ അറസ്റ്റ് ചെയ്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*