പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു, പൊള്ളലേറ്റ് യുവാവും മരിച്ചു

കൊച്ചിയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവിക (17)യാണ് കൊല്ലപ്പെട്ടത്. പറവൂര്‍ സ്വദേശി മിഥുനാണ് തീകൊളുത്തിയത്.

സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. കാക്കനാട്ടെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മിഥുനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*