പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കഠിന തടവും പിഴയും വിധിച്ച്‌ കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശൗചാലയത്തിനുള്ളില്‍ വെച്ച്‌ പീഡിപ്പിച്ചയാള്‍ക്ക് കഠിന തടവും പിഴയും വിധിച്ച്‌ കോടതി. മഹാരാഷ്ട്രയിലാണ് സംഭവം. മൂന്നു വര്‍ഷത്തെ കഠിന തടവും ആറായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കലാമുദ്ദീന്‍ നസീര്‍ ഖാന്‍ എന്ന മധ്യവയസ്കനാണ് താനെ പോക്സോ കോടതി ശിക്ഷ വിധിച്ചത്.

പീഡിപ്പിച്ച കാര്യം പുറത്തുപറയരുതെന്നും പറഞ്ഞാല്‍ മാതാപിതാക്കളെ കൊല്ലുമെന്നും ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 2017 ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ പെണ്‍കുട്ടിയെ പൊതുശൗചാലയത്തിനുള്ളില്‍ വെച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*