പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ.

മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ നെയ്യാറ്റിൻകര പോലീസ് പോസ്കോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. അച്ഛന്‍റെ സുഹൃത്തും കുട്ടിയെ പീഡിപ്പിച്ചതായി സൂചനയുണ്ട്.

അച്ചന്‍റെ ഉപദ്രവത്തെപ്പറ്റി കുട്ടി സ്കൂളിൽ ടീച്ചറോട് സൂചിപ്പിച്ചിരുന്നു. സ്കൂൾ അധികൃതരാണ് വിവരം ശിശുക്ഷേമ സമിതി പ്രവർത്തകർക്ക് കൈമാറിയത്. ശിശുക്ഷേമ സമിതി അറിയിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. അതേസമയം, പലതവണ പരാതി നൽകിയിട്ടും പോലീസ് ആവശ്യമായ നടപടി എടുത്തില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*