പെണ്‍കുഞ്ഞിനെ മണ്‍കുടത്തിലാക്കി ജീവനോടെ കുഴിച്ചിട്ടു.

ഉത്തര്‍പ്രദേശില്‍ പെണ്‍കുഞ്ഞിനെ മണ്‍കുടത്തിലാക്കി ജീവനോടെ കുഴിച്ചിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പൂര്‍ണ്ണവളര്‍ച്ചയെത്താതെ ജനിച്ച തന്‍റെ മകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചതിന്‍റെ ദുഃഖത്തിലായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശിയായ ഹിതേഷ് കുമാര്‍. തുടര്‍ന്ന് മകളെ മറവുചെയ്യുന്നതിന് വേണ്ടി ഇയാള്‍ മൂന്നടി താഴ്ചയിലുള്ള ഒരു കുഴിയെടുത്തു.

എന്നാല്‍ കുഴിയെടുത്തപ്പോള്‍ കണ്ടത് അവിശ്വസനീയമായ കാഴ്ചയാണ്. ഒരു മണ്‍കുടത്തില്‍ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടിരിക്കുന്നു .മൂന്നടി താഴ്ചയില്‍ കുഴിച്ചിട്ടിട്ടും ആ കുഞ്ഞിന് ശ്വാസം ബാക്കിയുണ്ടായിരുന്നു . ഉടന്‍തന്നെ ഇയാള്‍ കുഞ്ഞിനെ പുറത്തെടുത്ത് ശരീരം തുടച്ചു വിര്‍ത്തിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായെന്നും രക്ഷിതാക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*