നിയമ വകുപ്പിന്‍റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

വാളയാറില്‍ പീഡനത്തിനിരയായി മരിച്ച സഹോദരിമാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യവുമായി കേരള സൈബര്‍ വാരിയേഴ്‌സ്. വാളയാര്‍ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി നിയമവകുപ്പിന്‍റെ വെബ്‌സൈറ്റ് സംഘം ഹാക്ക് ചെയ്തു. ഞായറാഴ്ച രാത്രിയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.

2017 ജനുവരി പതിമൂന്നിനാണ് അട്ടപ്പളത്ത് പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മാര്‍ച്ച്‌ നാലിന് ഒമ്ബതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും പീഡനത്തിനിരയായ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കേസ്. കൊലപാതകമാണോ എന്നും സംശയം ഉയരുന്നുണ്ട്.

തങ്ങളാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് ‘കേരള സൈബര്‍ വാരിയേഴ്‌സ്’ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു. ‘ജസ്റ്റിസ് ഫോര്‍ ഔര്‍ സിസ്റ്റേഴ്‌സ്’ എന്ന കുറിപ്പോടെയാണ് സൈറ്റ് ഹാക്ക് ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും സൈബര്‍ വാരിയേഴ്‌സ് ആരോപിക്കുന്നു. സര്‍ക്കാര്‍ പദവികളില്‍ ഇരിക്കുന്നവര്‍ അധികാരദുര്‍വിനിയോഗം നടത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായും കുറിപ്പില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*