മോദിയ്ക്കെതിരായ പരാമർശം; രാഹുൽ നാളെ കോടതിയിൽ ഹാജരാകും

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ പരാമർശത്തിൽ വയനാട് എം പി രാഹുൽ ഗാന്ധി നാളെ സൂററ്റ് കോടതിയിൽ ഹാജരാകും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വേളയിലായിരുന്നു രാഹുൽ നരേന്ദ്രമോദിക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്.

ബിജെപി എം എൽ എ പുർനേഷ് മോദി നൽകിയ പരാതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്റ്റ്രേട്ട് ബി എച്ച് കപാഡിയയാണ് രാഹുൽ ഗാന്ധിയ്ക്കെതിരെ സമൻസ് നൽകിയത്. ഐപിസി സെക്ഷൻ 499, 500 വകുപ്പുകൾ അനുസരിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഒരു പൊതുയോഗത്തിലായിരുന്നു രാഹുലിന്‍റെ വിവാദ പ്രസ്താവന. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ മാസം 5 ന് കമ്പോഡിയയിലേയ്ക്ക് പോയെങ്കിലും കോടതിയിൽ ഹാജരാകാനായി രാഹുൽ മടങ്ങിയെത്തുമെന്ന് ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ അമിത് ചബ്ബാബ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*