മേരി കോം ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് സെമിയില്‍

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍  ഇന്ത്യയുടെ പെണ്‍ കരുത്ത് മേരികോം സെമിഫൈനലില്‍. അമ്പത്തിയൊന്ന് കിലോ വിഭാഗത്തില്‍ കൊളംബിയന്‍ താരമായ ഇന്‍ഗ്രിറ്റ് വലന്‍സിയയെ അനായാസമായി കീഴടക്കിയാണ് മേരികോം സെമിയില്‍ കടന്നത്.

5-0 ത്തിനായിരുന്നു വിജയം. റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് ഇന്‍ഗ്രിറ്റ് വലന്‍സിയ. ആറു തവണ ലോക ചാമ്പ്യനായ മേരികോം ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിയില്‍ കടന്നതോടെ എട്ടാം മെഡല്‍ ഉറപ്പിക്കുകയായിരുന്നു. അമ്പത്തിയൊന്ന് കിലോ വിഭാഗത്തില്‍ ഇതുവരെ മേരി കോം മെഡല്‍ നേടിയിരുന്നില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*