മരട്; ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള പട്ടിക പൂര്‍ത്തയായി

മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള പട്ടിക പൂര്‍ത്തയായി. 241 പേരുടെ പട്ടികയാണ് പൂര്‍ത്തിയാക്കിയത്. പട്ടിക സര്‍ക്കാരിന് കൈമാറി.

നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ ആദ്യ ചര്‍ച്ച ഇന്ന് കൊച്ചിയില്‍ ചേരാനിരിക്കുന്നതിനു മുന്നോടിയായാണ് നഗരസഭ നഷ്ടപരിഹാരത്തിന് അര്‍ഹരായിട്ടുള്ളവരുടെ ഒരു പട്ടിക സര്‍ക്കാരിന് കൈമാറിയിട്ടുള്ളത്.

ഇത് പ്രകാരം 135 പേരാണ് നഗരസഭയില്‍ നിന്ന് ഉടമസ്ഥാവകാശം കൈപ്പറ്റിയിട്ടുള്ള ഫ്‌ളാറ്റുടമകള്‍. കൂടാതെ 106 പേര്‍ ഫ്‌ളാറ്റുടമകളാണെന്ന് കാണിച്ച രേഖകളുമായി നഗരസഭയെ സമീപിച്ചിരുന്നു. ഇതുള്‍പ്പെടെയാണ് 241 പേരുടെ പട്ടിക നഗരസഭ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*