മഞ്ചേശ്വരത്ത് കള്ളവോട്ട്; മുസ്ലീംലീഗ് പ്രവര്‍ത്തകയെ പിടികൂടി.

കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച മുസ്ലീംലീഗ് പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. നബീസ എന്ന സ്ത്രീയാണ് പിടിയിലായത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ഇവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ നല്‍കിയ സ്ലിപ്പ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ ബൂത്തിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ എതിര്‍ക്കുകയായിരുന്നു.

ബാക്രാവയല്‍ എയുപിഎസ് സ്‌കൂള്‍ളിലെ 42- നമ്പര്‍ ബൂത്തിലാണ് സംഭവം. ഇതേ ബൂത്തില്‍ തന്നെ വോട്ടുണ്ടായിരുന്ന നബീസ എന്ന സ്ത്രീയുടെ പേരിലാണ് ഇവര്‍ കള്ളവോട്ടിന് ശ്രമിച്ചത്. തുടര്‍ന്ന്  പ്രിസൈഡിങ് ഓഫീസര്‍ മഞ്ചേശ്വരം പോലീസില്‍ വിവരം  അറിയിച്ചു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നബീസ കള്ളവോട്ട് ചെയ്യാന്‍ തന്നെയാണ് വന്നതെന്നും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*